കുക്കികളും മറ്റ് സംഭരണ സാങ്കേതിക വിദ്യകളും

വെബ്‌ ബ്രൗസറുകളിൽ വിവരങ്ങൾ സംഭരിക്കാൻ ഉപയോഗിക്കുന്ന ചെറിയ ടെക്‌സ്‌റ്റുകളാണ് കുക്കികൾ. കമ്പ്യൂട്ടറുകളിലും ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ഐഡന്റിഫയറുകളും മറ്റ് വിവരങ്ങളും സംഭരിക്കുന്നതിനും സ്വീകരിക്കുന്നതിനുമാണ് കുക്കികൾ ഉപയോഗിക്കുന്നത്. നിങ്ങളുടെ വെബ്‌ ബ്രൗസറിലോ ഉപകരണത്തിലോ ഞങ്ങൾ സംഭരിക്കുന്ന ഡാറ്റ, നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഐഡന്റിഫയറുകൾ, മറ്റ് സോഫ്‌റ്റ്‌വെയറുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകൾ സമാനമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഈ നയത്തിൽ, ഞങ്ങൾ ഈ സാങ്കേതികവിദ്യകളെയെല്ലാം “കുക്കികൾ” ആയി കണക്കാക്കുന്നു.

നിങ്ങൾക്കൊരു Facebook അക്കൗണ്ട് ഉണ്ടെങ്കിൽ, ഞങ്ങളുടെ വെബ്‌സൈറ്റും ആപ്പുകളും ഉൾപ്പെടെയുള്ള Facebook ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ Facebook ഉൽപ്പന്നങ്ങൾ (ലൈക്ക് ബട്ടണോ മറ്റ് Facebook സങ്കേതികവിദ്യകളോ ഉൾപ്പെടെ) ഉപയോഗിക്കുന്ന മറ്റ് വെബ്‌സൈറ്റുകളും ആപ്പുകളും സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ കുക്കി ഉപയോഗിക്കും. നിങ്ങൾ രജിസ്‌റ്റർ അല്ലെങ്കിൽ ലോഗിൻ ചെയ്‌തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, Facebook ഉൽപ്പന്നങ്ങൾ നൽകുന്നതിനും, മറ്റ് വെബ്‌സൈറ്റുകളോ ആപ്പുകളോ ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ മനസ്സിലാക്കുന്നതിനും, കുക്കികൾ Facebook-നെ അനുവദിക്കുന്നു.

ഞങ്ങൾ കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നും നിങ്ങൾക്കുള്ള ചോയ്സുകൾ എന്തെല്ലാമാണെന്നും ഈ നയം വിശദമാക്കുന്നു. ഈ നയത്തിൽ മറ്റ് തരത്തിൽ പ്രസ്‌താവിച്ചിട്ടുള്ള സാഹചര്യങ്ങളിൽ ഒഴികെ, ഞങ്ങൾ കുക്കികൾ വഴി ശേഖരിക്കുന്ന ഡാറ്റ പ്രോസസ്സ് ചെയ്യുമ്പോൾ ഡാറ്റ നയം ബാധകമാകും.

എന്തുകൊണ്ടാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത്?

ഉള്ളടക്കം വ്യക്തിപരമാക്കുക, പരസ്യങ്ങൾ നിർമ്മിക്കുകയും അളക്കുകയും ചെയ്യുക, സുരക്ഷിതമായ അനുഭവം പ്രദാനം ചെയ്യുക തുടങ്ങിയവയിലൂടെ Facebook ഉൽപ്പന്നങ്ങൾ നൽകാനും അവ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾ ഉപയോഗിക്കുന്ന കുക്കികളിൽ നിങ്ങൾ ബ്രൗസർ അടയ്ക്കുമ്പോൾ ഇല്ലാതാക്കപ്പെടുന്ന സെഷൻ കുക്കികളും കാലഹരണപ്പെടുന്നത് വരെയോ നിങ്ങൾ ഇല്ലാതാക്കുന്നത് വരെയോ ബ്രൗസറിൽ നിലനിൽക്കുന്ന സ്ഥിരമായ കുക്കികളും ഉൾപ്പെടുന്നു. Facebook ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുകയും അവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതിനനുസരിച്ച് ഞങ്ങൾ ഉപയോഗിക്കുന്ന കുക്കികളിൽ മാറ്റങ്ങൾ സംഭവിക്കാം, ഞങ്ങൾ അവ ഇനിപ്പറയുന്ന ആവശ്യങ്ങൾക്കായി ഉപയോഗികയും ചെയ്യും:
പ്രാമാണീകരണം
നിങ്ങൾക്ക് എളുപ്പത്തിൽ Facebook ഉൽപ്പന്നങ്ങൾ ആക്‌സസ് ചെയ്യാനും ഉചിതമായ അനുഭവങ്ങളും ഫീച്ചറുകളും നിങ്ങളെ കാണിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനായി, നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുന്നതിനും നിങ്ങൾ എപ്പോഴാണ് ലോഗിൻ ചെയ്‌തതെന്ന് നിർണ്ണയിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: Facebook പേജുകളിലൂടെ നിങ്ങൾ നാവിഗേറ്റുചെയ്യുമ്പോൾ നിങ്ങളെ ലോഗിൻ ചെയ്‌ത് നിലനിർത്താൻ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ ബ്രൗസർ ഓർത്തിരിക്കാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നതിനാൽ നിങ്ങൾക്ക് Facebook-ൽ എപ്പോഴും ലോഗിൻ ചെയ്യേണ്ടതില്ല, കൂടാതെ ഇതുവഴി നിങ്ങൾക്ക് മൂന്നാം കക്ഷി ആപ്പുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും വളരെ എളുപ്പത്തിൽ Facebook-ൽ ലോഗിൻ ചെയ്യാം. ഉദാഹരണത്തിന്, ഈ ആവശ്യത്തിനായി ഉൾപ്പെടുത്തിയിരിക്കുന്ന 365 ദിവസത്തെ ആയുസ്സുള്ള ‘c_user’, ‘xs’ എന്നീ കുക്കികൾ ഞങ്ങൾ ഉപയോഗിക്കുന്നു.
സുരക്ഷ, സൈറ്റ്, ഉൽപ്പന്ന വിശ്വാസ്യത എന്നിവ
നിങ്ങളുടെ അക്കൗണ്ട്, ഡാറ്റ, Facebook ഉൽപ്പന്നങ്ങൾ എന്നിവ സുരക്ഷിതമായും പരിരക്ഷിതമായും സൂക്ഷിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: അനധികൃതമായി ഒരാൾ Facebook അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് കണ്ടെത്താനും കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്താനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു, തുടർച്ചയായി വ്യത്യസ്‌തമായ പാസ്‌വേഡുകൾ നൽകി പ്രവേശിക്കാൻ ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്. നിങ്ങൾ പാസ്‌വേഡ് മറന്നുപോകുകയോ നിങ്ങളുടെ അക്കൗണ്ട് ആരോ ഹാക്കുചെയ്‌തിരിക്കുന്നു എന്ന് ഞങ്ങളെ അറിയിക്കുമ്പോൾ കൂടുതൽ പ്രാമാണീകരണം ആവശ്യമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാൻ അനുവദിക്കുന്ന വിവരങ്ങൾ സൂക്ഷിക്കാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഇതിൽ നിങ്ങളുടെ ബ്രൗസർ സുരക്ഷിതമായി തിരിച്ചറിയാൻ ഞങ്ങളെ പ്രാപ്‌തമാക്കുന്നത് ഞങ്ങളുടെ ‘sb’, ‘dbln’ കുക്കികൾ അടങ്ങിയിരിക്കുന്നു.
ഞങ്ങളുടെ നയങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ Facebook ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള ഞങ്ങളുടെ ശേഷിയ്‌ക്ക് വിഘാതം വരുത്തുകയോ ചെയ്യുന്ന പ്രവർത്തനം ‌ചെറുക്കാൻ വേണ്ടിയും ഞങ്ങൾ കുക്കികൾ ഉപയോഗിക്കാറുണ്ട്.
ഉദാഹരണത്തിന്: വലിയ തോതിൽ വ്യാജ Facebook അക്കൗണ്ടുകൾ സൃഷ്‌ടിക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ തിരിച്ചറിയാൻ ഞങ്ങളെ പ്രാപ്‌തരാക്കുന്നതിലൂടെ സ്‌പാം, ഫിഷിംഗ് ആക്രമണം എന്നിവയെ പ്രതിരോധിക്കാൻ ‌കുക്കികൾ ഞങ്ങളെ സഹായിക്കുന്നു. മാൽവെയർ ബാധിച്ച കമ്പ്യൂട്ടറുകളെ തിരിച്ചറിഞ്ഞ്, കൂടുതൽ അപകടങ്ങൾ ഒഴിവാക്കി അവയെ തടയാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഞങ്ങളുടെ ‘csrf’ കുക്കി, വ്യാജ ക്രോസ്-സൈറ്റ് അഭ്യർത്ഥനാ ആക്രമണങ്ങളെ തടയാൻ ഞങ്ങളെ സഹായിക്കുന്നു. പ്രായപൂർത്തിയാവാത്തവർ Facebook അക്കൗണ്ടുകൾക്കായി രജിസ്‌റ്റർ ചെയ്യുന്നത്‌ തടയാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു.
പരസ്യം ചെയ്യൽ, ശുപാർശകൾ, സ്ഥിതിവിവരക്കണക്കുകൾ, അളവുകൾ
ബിസിനസുകളും മറ്റ് ഓർഗനൈസേഷനുകളും പ്രൊമോട്ടുചെയ്യുന്ന ഉൽപ്പന്നങ്ങളിലോ ‌സേവനങ്ങളിലോ വിഷയങ്ങളിലോ താൽപ്പര്യം പുലർത്തുന്ന ആളുകളെ പരസ്യങ്ങൾ കാണിക്കാനും അവർക്കായി ശുപാർശകൾ നൽകാനും സഹായിക്കുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: ഒരു ബിസിനസ് വെബ്‌സൈറ്റ് നേരത്തേ സന്ദർശിച്ചിരിക്കുകയോ അതിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുകയോ അതിന്റെ ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്‌തിട്ടുള്ള ആളുകൾക്ക് ‌പരസ്യങ്ങൾ വിതരണം ചെയ്യാനും അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ശുപാർശ ചെയ്യാനും സഹായിക്കുന്നതിന് കുക്കികൾ ഞങ്ങളെ അനുവദിക്കുന്നു. പരസ്യം കാണുന്നതിന്റെ എ‌ണ്ണം നിയന്ത്രിച്ച് ഒരേ പരസ്യം തന്നെ നിങ്ങൾ ആവർത്തിച്ചു കാണുന്ന സാഹചര്യം ഒഴിവാക്കാനും കുക്കികൾ ഞങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, 90 ദിവസത്തെ ആയുസ്സുള്ള ‘fr’ കുക്കി, പരസ്യങ്ങൾ നൽകാനും അവയുടെ പ്രസക്തി അളക്കാനും മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു.
Facebook ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ബിസിനസ്സുകൾക്കായി നടത്തുന്ന ‌പരസ്യ കാമ്പെയ്‌നുകളുടെ പ്രകടനം അളക്കാൻ സഹായിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: ഒരു പരസ്യം കാണിക്കുന്നതിന്റെ എണ്ണം തിട്ടപ്പെടുത്താനും അവയുടെ ചിലവ് കണക്കുകൂട്ടാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഒരു പരസ്യ ഇംപ്രഷൻ പിന്തുടർന്ന് വാങ്ങൽ നടത്തുന്നത് പോലുള്ള കാര്യങ്ങൾ ആളുകൾ എത്ര പതിവായി ചെയ്യുന്നു എന്ന് അളക്കാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. 90 ദിവസത്തെ ആയുസുള്ള ‘_fbp’ കുക്കി, പരസ്യവും സൈറ്റ് അനലിറ്റിക് സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിനായി ബ്രൗസറുകളെ തിരിച്ചറിയുന്നു.
ഒരു വ്യക്തി ഉപയോഗിക്കുന്ന‌ വ്യത്യസ്‌ത ബ്രൗസറുകളിലും ഉപകരണങ്ങളിലും ഉടനീളം ‌പരസ്യങ്ങൾ നൽകാനും അവ അളക്കാനും കുക്കികൾ സഹായിക്കുന്നു.
ഉദാഹരണത്തിന്: നിങ്ങൾ ഉ‌പയോഗിക്കുന്ന വ്യത്യസ്‌ത ഉപകരണങ്ങളിലെല്ലാം ഒരേ പരസ്യം തന്നെ ആവർത്തിച്ച് ‌കാണേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഞങ്ങൾക്ക് കുക്കികൾ ഉപയോഗിക്കാൻ കഴിയും
Facebook ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെയും അതുപോലെ തന്നെ ഞങ്ങളുടെ പരസ്യദാതാക്കളുടെ പരസ്യങ്ങൾ, വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഒപ്പം Facebook ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ബിസിനസ്സുകൾ എന്നിവയുമായി ഇടപഴകുന്ന ആളുകളുടെയും ‌സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിനും കുക്കികൾ ഞങ്ങളെ അനുവദിക്കുന്നു.
ഉദാഹരണത്തിന്: കൂടുതൽ പ്രസക്തമായ ഉള്ളടക്കം ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ ‌താൽപ്പര്യങ്ങൾക്ക് ഇണങ്ങുന്ന ഫീച്ചറുകൾ വികസിപ്പിച്ചെടുക്കാനും കഴിയുന്ന വിധത്തിൽ ബിസിനസ്സുകളുടെ Facebook പേജുകൾ ലൈക്കുചെയ്യുന്നതോ ആപ്പുകൾ ഉപയോഗിക്കുന്നതോ‌‌ ഏത് തരത്തിലുള്ള ആളുകളാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലെ നിങ്ങളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി, Facebook-ൽ നിന്നുള്ള ‌പരസ്യങ്ങൾ കാണുന്ന സാഹചര്യം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതിനും, അഞ്ച് വർഷം ആയുസ് ഉള്ള ‘oo’ കുക്കി പോലുള്ള കുക്കികൾ ഞങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളെക്കുറിച്ചും Facebook ഉൽപ്പന്നങ്ങളിലും അവയ്‌ക്ക് പുറത്തും നിങ്ങളെ ഏതൊക്കെ പരസ്യങ്ങളാണ് ‌കാണിക്കേണ്ടതെന്ന് ‌ഞങ്ങൾ തീരുമാനിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും നിങ്ങൾക്ക് ലഭ്യമാകുന്ന നിയന്ത്രണങ്ങളെക്കുറിച്ചും കൂടുതലറിയുക.
സൈറ്റ് ഫീച്ചറുകളും സേവനങ്ങളും
Facebook ഉൽപ്പന്നങ്ങൾ നൽകാൻ ഞങ്ങളെ സഹായിക്കുന്ന പ്രവർത്തനം എളുപ്പമാക്കാൻ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: മുൻഗണനകൾ സംഭരിക്കാനും നിങ്ങൾ Facebook ഉൽപ്പന്നങ്ങളുടെ ഉള്ളടക്കം കണ്ടതും സംവദിച്ചതുമായ സമയം അറിയാനും ഇഷ്‌ടാനുസൃതമാക്കിയ ഉള്ളടക്കവും അനുഭവങ്ങളും നിങ്ങൾക്ക് നൽകാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്കും മറ്റുള്ളവർക്കും നിർദ്ദേശങ്ങൾ നൽകാനും ഞങ്ങളുടെ സോഷ്യൽ പ്ലഗിന്നുകളെ സംയോജിപ്പിക്കുന്ന മൂന്നാം കക്ഷി സൈറ്റുകളിലെ ഉള്ളടക്കം ഇഷ്‌ടാനുസൃതമാക്കാനും കുക്കികൾ ഞങ്ങളെ അനുവദിക്കുന്നു. നിങ്ങളൊരു പേജ് അഡ്‌മിനിസ്ട്രേറ്റർ ആണെങ്കിൽ, നിങ്ങളുടെ വ്യക്തിഗത Facebook അക്കൗണ്ടിലും പേജിലും മാറി പോസ്റ്റുചെയ്യുന്നതിന് കുക്കികൾ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ Messenger ചാറ്റ് വിൻഡോകൾ ഉപയോഗത്തെ പിന്തുണയ്‌ക്കുന്നതിന് സെഷൻ-അധിഷ്‌ഠിത ‘presence’ കുക്കി പോലുള്ള കുക്കികൾ ഞങ്ങൾ ഉപയോഗിക്കുന്നു.
നിങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ ഉള്ളടക്കം നൽകാൻ സഹായിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ നൽകിയിരിക്കുന്ന ഒരു കുക്കിയിൽ ഞങ്ങൾ വിവരങ്ങൾ സംഭരിക്കുന്നു, അതുവഴി നിങ്ങൾക്കിഷ്‌ടമുള്ള ഭാഷയിൽ സൈറ്റ് കാണാനാകും.
പ്രകടനം
പരമാവധി മികച്ച അനുഭവം നിങ്ങൾക്ക് നൽകാനായി ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: സെർവറുകളിൽ തമ്മിലുള്ള ട്രാഫിക് റൂട്ട് ചെയ്യാനും വ്യത്യസ്‌ത ആളുകൾക്ക് Facebook ഉൽപ്പന്നങ്ങൾ എത്ര വേഗത്തിലാണ് ലോഡ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു. കുക്കികൾ നിങ്ങളുടെ സ്‌ക്രീനിന്റെയും വിൻഡോയുടെയും അനുപാതവും അളവുകളും രേഖപ്പെടുത്താനും നിങ്ങൾ ഉയർന്ന ദൃശ്യ തീവ്രത കോൺട്രാസ്റ്റ് മോഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് അറിയാനും സഹായിക്കുന്നു, അതിനാൽ ഞങ്ങൾക്ക് സൈറ്റുകളും ആപ്പുകളും ശരിയായി നൽകാനാകും. ഉദാഹരണത്തിന്, 7 ദിവസത്തെെ ആയുസ് ഉള്ള ‘dpr’, ‘wd’ കുക്കികൾ, നിങ്ങളുടെ ഉപകരണത്തിന്റെ സ്‌ക്രീനിന് ഏറ്റവും മികച്ച അനുഭവം നൽകാനായി ഞങ്ങൾ ഉപയോഗിക്കുന്നു.
അനലിറ്റിക്സും ഗവേഷണവും
Facebook ഉൽപ്പന്നങ്ങൾ എങ്ങനെയാണ് ആളുകൾ ഉപയോഗിക്കുന്നതെന്ന് മികച്ച രീതിയിൽ മനസ്സിലാക്കാനും അതുവഴി അവ മെച്ചപ്പെടുത്താനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: ആളുകൾ Facebook സേവനം എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാനും Facebook ഉൽപ്പന്നങ്ങളുടെ ഏതൊക്കെ ഭാഗങ്ങളാണ് ആളുകൾക്ക് ഏറ്റവും ഉപയോഗപ്രദമായും ഇടപഴകുന്നതായും തോന്നുന്നതെന്ന് വിശകലനം ചെയ്യാനും ഇനിയും മെച്ചപ്പെടുത്താനാകുന്ന ഫീച്ചറുകളേതൊക്കെയെന്ന് മനസ്സിലാക്കാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു.
മൂന്നാം കക്ഷി വെബ്‌സൈറ്റുകളും ആപ്പുകളും
നിങ്ങൾക്ക് Facebook അക്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങൾ ലോഗിൻ ചെയ്‌തിരിക്കുകയാണെങ്കിലും അല്ലെങ്കിലും, ഞങ്ങളുടെ ബിസിനസ്സ് പങ്കാളികൾ, അവരുടെ സ്വന്തം വെബ്സൈറ്റുകളുടെ ഡൊമെയ്നുകളിൽ സജ്ജീകരിച്ചിട്ടുള്ള കുക്കികളിൽ നിന്നുള്ള വിവരങ്ങൾ Facebook-മായി പങ്കിടാൻ തിരഞ്ഞെടുത്തേക്കാം. പ്രത്യേകിച്ചും, _fbc അല്ലെങ്കിൽ _fbp എന്നീ പേരിലുള്ള കുക്കികൾ, നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന്റെ ഉടമയായ Facebook ബിസിനസ്സ് പങ്കാളിയുടെ ഡൊമെയ്‌നിൽ സജ്ജീകരിച്ചിരിക്കാം. Facebook-ന്റെ സ്വന്തം ഡൊമെയ്നുകളിൽ സജ്ജീകരിച്ചിരിക്കുന്ന കുക്കികളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾ ഈ കുക്കികൾ സജ്ജീകരിക്കപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലും സൈറ്റുകളിലായിരിക്കുമ്പോൾ അവ Facebook-ന് ആക്‌സസ് ചെയ്യാനാകില്ല, നിങ്ങൾ ഞങ്ങളുടെ ഏതെങ്കിലും ഡൊമെയ്‌നിലായിരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഞങ്ങളുടെ കുക്കി നയങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നതിന് അനുസൃതമായി ഉള്ളടക്കം വ്യക്തിഗതമാക്കുന്നതും (പരസ്യങ്ങൾ ഉൾപ്പെടെ), പരസ്യങ്ങൾ അളക്കുന്നതും, അനലിറ്റിക്‌സ് സൃഷ്‌ടിക്കുന്നതും, സുരക്ഷിതമായ ഒരു അനുഭവവും ലഭ്യമാക്കുന്നതും പോലുള്ള കാര്യങ്ങൾക്കായി Facebook-ന്റെ സ്വന്തം ഡൊമെയ്‌നുകളിൽ സജ്ജമാക്കിയ കുക്കികളുടെ അതേ ഉദ്ദേശ്യങ്ങൾ അവ നിറവേറ്റുന്നു.

എവിടെയാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത്?

ഞങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ ഉപകരണത്തിലോ കുക്കികൾ വിന്യസിക്കുകയും ഒപ്പം നിങ്ങൾ ഇനിപ്പറയുന്നവ ഉപയോഗിക്കുകയോ സന്ദർശിക്കുകയോ ചെയ്യുമ്പോൾ കുക്കികളിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തേക്കാം:

  • Facebook കമ്പനികളുടെ മറ്റ് അംഗങ്ങൾ നൽകിയിരിക്കുന്ന ഉൽപ്പന്നങ്ങൾ; ഒപ്പം
  • Facebook സാങ്കേതികവിദ്യകളെ തങ്ങളുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും സംയോജിപ്പിച്ചിരിക്കുന്ന കമ്പനികൾ ഉൾപ്പെടെ, Facebook ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന മറ്റ് കമ്പനികൾ നൽകുന്ന വെബ്‌സൈറ്റുകളും ആപ്പുകളും. Facebook നിങ്ങളിൽ നിന്ന് കൂടുതൽ പ്രവർത്തനമൊന്നും കൂടാതെ തന്നെ കുക്കികൾ ഉപയോഗിക്കുകയും അത്തരം സൈറ്റുകളും ആപ്പുകളും സന്ദർശിക്കുമ്പോൾ ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ നേടുകയും ചെയ്യുന്നതാണ്. നിങ്ങൾക്ക് Facebook അക്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും, ലോഗിൻ ചെയ്‌തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ചെയ്യുന്നതാണ്.

Facebook ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് മറ്റുള്ള മറ്റ് കമ്പനികൾ കുക്കികൾ ഉപയോഗിക്കുമോ?

ഉവ്വ്, പരസ്യങ്ങളും മെഷർമെന്റും മാർക്കറ്റിംഗ് അനലിറ്റിക്‌സ് സേവനങ്ങളും ഞങ്ങൾക്ക് നൽകാനും ചില ഫീച്ചറുകൾ നൽകാനും നിങ്ങൾക്കായി ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും മറ്റ് കമ്പനികൾ Facebook ഉൽപ്പന്നങ്ങളിൽ കുക്കികൾ ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, Facebook-ന് പുറത്ത് പരസ്യം നൽകാനും അവയുടെ പ്രകടനവും ഫലപ്രാപ്‌തിയും അളക്കാനും മാർക്കറ്റിംഗിനും അനലിറ്റിക്‌സിനും പിന്തുണയ്ക്കാനും മറ്റ് കമ്പനികളുടെ കുക്കികൾ സഹായിക്കുന്നു. Facebook ഉൽപ്പന്നങ്ങളിലെ ചില ഫീച്ചറുകൾ മറ്റ് കമ്പനികളിൽ നിന്നും ഫംഗ്‌ഷനുകളിൽ നിന്നുമുള്ള കുക്കികൾ ഉപയോഗിക്കുന്നു, ഉദാഹരണത്തിന് ചില മാപ്പുകൾ, പേയ്‌മെന്റ്, സുരക്ഷാ ഫീച്ചറുകൾ തുടങ്ങിയവ. Facebook ഉൽ‌പ്പന്നങ്ങളിൽ Facebook ഉൽപ്പന്നങ്ങളിൽ കുക്കികൾ ഉപയോഗിക്കുന്ന കമ്പനികളെക്കുറിച്ച് കൂടുതലറിയുക

Facebook ഉൽ‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ സ്വന്തം സൈറ്റുകളിലും ആപ്പുകളിലും മൂന്നാം കക്ഷി കമ്പനികൾ അവരുടെ കുക്കികൾ ഉപയോഗിക്കും. മറ്റ് കമ്പനികൾ, കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നറിയാൻ അവരുടെ നയങ്ങൾ അവലോകനം ചെയ്യുക.

നിങ്ങളുടെ വിവരങ്ങൾ എങ്ങനെ നിയന്ത്രിക്കാം?

Facebook-ലും പുറത്തും ഉള്ളടക്കങ്ങളും സേവനങ്ങളും വ്യക്തിപരമാക്കാനും മെച്ചപ്പെടുത്താനും, സുരക്ഷിതമായ അനുഭവം നൽകുന്നതിനും, ഉപയോഗപ്രദവും പ്രസക്തവുമായ പരസ്യങ്ങൾ നിങ്ങളെ കാണിക്കാനും സഹായിക്കുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ചുവടെ വിവരിച്ചിരിക്കുന്ന ടൂളുകൾ ഉപയോഗിച്ച്, നിങ്ങളെ പരസ്യങ്ങൾ കാണിക്കുന്നതിനായി നിങ്ങളുടെ ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്ന വിധം നിങ്ങൾക്ക് നിയന്ത്രിക്കാനാകും.
നിങ്ങൾക്ക് Facebook അക്കൗണ്ട് ഉണ്ടെങ്കിൽ:
  • ഒരു പ്രത്യേക പരസ്യം നിങ്ങൾ എന്തുകൊണ്ട് കാണുന്നുവെന്നതും പരസ്യങ്ങൾ കാണിക്കാൻ ശേഖരിക്കുന്ന വിവരം ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും മനസിലാക്കാൻ നിങ്ങളുടെ പരസ്യ മുൻഗണനകൾ നിങ്ങൾക്ക് ഉപയോഗിക്കാനാവും.
  • നിങ്ങൾക്ക് മികച്ച പരസ്യങ്ങൾ കാണിക്കുന്നതിന്, വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഉൾപ്പെടെ Facebook കമ്പനി ഉൽപ്പന്നങ്ങൾക്ക് പുറത്ത്, നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് പരസ്യദാതാക്കളും മറ്റ് പങ്കാളികളും നൽകുന്ന ഡാറ്റ ഞങ്ങൾ ഉപയോഗിക്കുന്നു. പരസ്യങ്ങൾ കാണിക്കാൻ ഈ ഡാറ്റ ഞങ്ങൾ ഉപയോഗിക്കണോ എന്നത് നിങ്ങൾക്ക് പരസ്യ ക്രമീകരണത്തിൽ നിയന്ത്രിക്കാം.
  • Facebook കമ്പനി ഉൽപ്പന്നങ്ങൾക്ക് പുറത്തുള്ള ആപ്പുകളിലും വെബ്‌സൈറ്റുകളിലും നിങ്ങൾക്ക് പരസ്യങ്ങൾ കാണിക്കുന്നതിന് പരസ്യദാതാക്കൾക്കുള്ള ഒരു മാർഗമാണ് Facebook Audience Network. നിങ്ങളുടെ പരസ്യ മുൻഗണനകൾ പ്രകാരം നിങ്ങൾക്ക് കാണാൻ താൽപ്പര്യമുണ്ടായേക്കാനിടയുള്ള പരസ്യങ്ങൾ ഏതെന്ന് നിർണ്ണയിക്കുന്നതാണ് നിങ്ങൾക്ക് പ്രസക്‌തമായ പരസ്യങ്ങൾ കാണിക്കുന്നതിന് Audience Network സ്വീകരിക്കുന്ന ഒരു മാർഗ്ഗം. നിങ്ങളുടെ പരസ്യ ക്രമീകരണത്തിൽ നിങ്ങൾക്കിത് നിയന്ത്രിക്കാൻ കഴിയും.
  • നിങ്ങളുടെ Facebook ഇതര പ്രവർത്തനം നിങ്ങൾക്ക് അവലോകനം ചെയ്യാനാകും, ബിസിനസ്സുകളുടെയും സംഘടനകളുടെയും ആപ്പുകളോ വെബ്സൈറ്റുകളോ നിങ്ങൾ സന്ദർശിക്കുന്നത് പോലെയുള്ള, അവരുമായുള്ള നിങ്ങളുടെ ഇടപഴകൽ സംബന്ധിച്ച് അവർ ഞങ്ങളുമായി പങ്കിടുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹമാണിത്. ഈ വിവരങ്ങൾ ഞങ്ങളുമായി പങ്കിടുന്നതിന് അവർ Facebook പിക്‌സൽ പോലുള്ള ഞങ്ങളുടെ ബിസിനസ്സ് ടൂളുകൾ ഉപയോഗിക്കുന്നു. ഇത് Facebook-ൽ നിങ്ങൾക്ക് കൂടുതൽ വ്യക്തിപരമാക്കിയ അനുഭവം നൽകുന്നത് പോലെയുള്ള കാര്യങ്ങൾക്ക് ഞങ്ങളെ സഹായിക്കുന്നു. Facebook ഇതര പ്രവർത്തനം സംബന്ധിച്ചും, ഞങ്ങൾ അതെങ്ങനെ ഉപയോഗിക്കുന്നു, നിങ്ങൾക്ക് അതെങ്ങനെ നിയന്ത്രിക്കാം എന്നിവ സംബന്ധിച്ചും കൂടുതലറിയുക.
എല്ലാവരോടും:
നിങ്ങൾക്ക് യുഎസിലെ ഡിജിറ്റൽ അഡ്വർട്ടൈസിംഗ് അലയൻസ്, കാനഡയിലെ ഡിജിറ്റൽ അഡ്വർട്ടൈസിംഗ് അലയൻസ് ഓഫ് കാനഡ അല്ലെങ്കിൽ യൂറോപ്പിലെ യൂറോപ്യൻ ഇന്ററാക്റ്റീവ് ഡിജിറ്റൽ അഡ്വർട്ടൈസിംഗ് അലയൻസ് എന്നിവ വഴിയോ ലഭ്യമെങ്കിൽ Android, iOS 13 അല്ലെങ്കിൽ iOS-ന്റെ മുമ്പുള്ള പതിപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഉപകരണത്തിലെ ക്രമീകരണങ്ങൾ വഴിയോ Facebook-ൽ നിന്നോ, പങ്കെടുക്കുന്ന മറ്റ് കമ്പനികളിൽ നിന്നോ ഉള്ള ഓൺലൈൻ താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാനാകും. ഞങ്ങളുടെ കുക്കി ഉപയോഗം നിയന്ത്രിക്കുന്ന പരസ്യ ബ്ലോക്കറുകളും ഉപകരണങ്ങളും ഈ നിയന്ത്രണങ്ങളിൽ തടസ്സം സൃഷ്‌ടിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക.
ഓൺലൈൻ പരസ്യം ചെയ്യൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ:
ഞങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്ന പരസ്യ കമ്പനികൾ പൊതുവെ അവരുടെ സേവനങ്ങളുടെ ഭാഗമായി കുക്കികളും സമാന സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതാണ്. പരസ്യദാതാക്കൾ പൊതുവെ കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും അവർ നൽകുന്ന ചോയ്‌സുകളെയും കുറിച്ച് കൂടുതലറിയുന്നതിന്, നിങ്ങൾക്ക് ഇനിപ്പറയുന്ന ഉറവിടങ്ങൾ അവലോകനം ചെയ്യാനുമാകും:
ബ്രൗസർ കുക്കി നിയന്ത്രണങ്ങൾ:
കൂടാതെ, ബ്രൗസർ കുക്കികൾ സജ്ജമാക്കിയിട്ടുണ്ടോയെന്നും അവയെ ഇല്ലാതാക്കുന്നതിനും തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണങ്ങൾ നിങ്ങളുടെ ബ്രൗസറോ ഉപകരണമോ നൽകിയേക്കാം. ഈ നിയന്ത്രണങ്ങൾ ഓരോ ബ്രൗസറിനും വ്യത്യസ്‌തമായിരിക്കും, കൂടാതെ നിർമ്മാതാക്കൾ അവർ ലഭ്യമാക്കുന്ന ക്രമീകരണങ്ങളും അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും ഏത് സമയത്തും മാറ്റാം. 2021 ജൂൺ 23 മുതൽ, ജനപ്രിയ ബ്രൗസറുകൾ ലഭ്യമാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച അധിക വിവരങ്ങൾ നിങ്ങൾക്ക് ചുവടെയുള്ള ലിങ്കുകളിൽ നിന്ന് കണ്ടെത്താനാകും. നിങ്ങൾ കുക്കി ഉപയോഗം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ Facebook ഉൽപ്പന്നങ്ങളുടെ ചില ഭാഗങ്ങൾ ശരിയായി പ്രവർത്തിച്ചേക്കില്ല. ഈ നിയന്ത്രണങ്ങൾ Facebook നിങ്ങൾക്ക് ലഭ്യമാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് വ്യത്യസ്‌തമാണെന്ന കാര്യം ശ്രദ്ധിക്കുക.


അവസാനമായി പുതുക്കിയ തീയതി: 2021 ജൂൺ 23